എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ബി.ഗണേഷ്കുമാര്. ശാശ്വതീകാനന്ദസ്വാമിയോട് നന്ദി കാണിക്കേണ്ട ചിലര്‍ നന്ദി കാണിച്ചിട്ടില്ല. ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തികൊടുത്തവര് അതില്‍ ഇരുന്ന് തന്നെ പുലഭ്യം പറയുകയാണ്. അവരോട് പറയാനുള്ളത് നിന്റെ അച്ഛനല്ല എന്റെ അച്ഛന് എന്ന സിനിമാ ഡയലോഗാണെന്നും ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ് ബി യോഗത്തില്‍ പറഞ്ഞു. തന്റെ സ്വഭാവശുദ്ധി ചോദ്യം ചെയ്ത് വെള്ളാപ്പള്ളി മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണ് ഗണേഷിന്റെ വാക്കുകള്‍.
ശാശ്വതീകാനന്ദയെ നിന്ദിച്ചു; വെള്ളാപ്പള്ളിയെ
രൂക്ഷമായി വിമര്‍ശിച്ച് ഗണേഷ്കുമാര്