കോഴിക്കോട്:ശ്രീനാരായണ ഗുരുദേവന്റെ ഏക തിരുശേഷിപ്പായ ദിവ്യദന്തങ്ങള്‍ സംരക്ഷിച്ചിട്ടുള്ള മുംബൈ ഗുരുദേവഗിരിയിലെ തീര്‍ത്ഥാടനത്തില്‍ കേരളത്തില്‍ നിന്നും എസ് എന്‍ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തില്‍ അന്‍പത് പേരടങ്ങുന്ന തീര്‍ത്ഥാടകര്‍ പങ്കെടുത്തു. നവി മുംബൈയെ മഞ്ഞക്കടലാക്കി മാറ്റിയ തീര്‍ത്ഥാടന ഘോഷയാത്ര അക്ഷരാര്‍ത്ഥത്തില്‍ മുംബൈയിലെ ഗുരുഭക്തരുടെ സംഘടനാ ശക്തിയുടെയും ഗുരുഭക്തിയുടെയും സമര്‍പ്പണത്തിന്റെയും പ്രതീകമായി മാറി. ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തുമുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.
കോഴിക്കോട് യൂണിയനില്‍ നിന്നുമുള്ള തീര്‍ത്ഥാടക സംഘത്തിന് യൂണിയന്‍ പ്രസിഡന്റ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.ബിനുകുമാര്‍, കോര്‍ഡിനേറ്റര്‍ പി കെ വിമലേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.