കോഴിക്കോട്: വിദ്യാഭ്യാസ മേഖല തകര്‍ക്കാനുള്ള കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ നിലപാട് ചെറുക്കപ്പെടേണ്ടതാണ്. കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.വിദ്യാഭ്യാസ കേരളത്തിന് അപമാനകരമാണ
ിത്്.വിശ്വാസങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അധ്യാപക മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കെ. പി. എസ്. ടി. എ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷാജു. പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി. സി. സി. പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, കെ. പി. എസ്. ടി എ സംസ്ഥാന സെക്രട്ടറി പി. കെ. അരവിന്ദന്‍, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍. ശ്യാംകുമാര്‍, ജില്ലാ സെക്രട്ടറി ടി. കെ പ്രവീണ്‍, ജില്ലാ ട്രഷര്‍ ടി. ടി. ബിനു വിദ്യാഭ്യാസ ജില്ലാ സമ്മേളനം എന്‍. എസ് യു ദേശീയ ജനറല്‍ സെക്രട്ടറി കെ. എം. അഭിജിത്, വനിതാ സമ്മേളനം കെ. സി. ശോഭിതയും ഉദ്ഘാടനം ചെയ്തു പി. എം. ശ്രീജിത്ത്, ടി. അശോക് കുമാര്‍, ടി. ആബിദ്, സജീവന്‍ കുഞ്ഞോത്ത്, സജീവന്‍ വടകര, പി. ജെ. ദേവസ്യ, പി. രാമചന്ദ്രന്‍, റഷീദ. എ, സുജയ. ടി. സി രാജേഷ്. പി. പി. സജീഷ്. കെ, ജ്യോതി. ഇ. എം, ചിത്ര രാജന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസമേഖല തകര്‍ക്കാനുള്ള ഗവണ്മെന്റുകളുടെ നിലപാട് ചെറുക്കണം എം. കെ. രാഘവന്‍ എം. പി