പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജി വെച്ചു. പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനവും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയും ബന്‍വാരിലാല്‍ രാജിവച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കഴിഞ്ഞ ദിവസം പുരോഹിത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് രാജ്ഭവന്‍ പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കുന്നത്.
ആം ആദ്മി സര്‍ക്കാരുമായി ബന്‍വാരിലാല്‍ പുരോഹിത് തര്‍ക്കത്തിലായിരുന്നു. ബില്ലുകളില്‍ ഒപ്പുവയ്ക്കാത്തതിന്റെ പേരിലും, നിയമസഭാ സമ്മേളനങ്ങളുടെ അജണ്ട അംഗീകരിക്കാതിരുന്നതിന്റെ പേരിലും ഗവര്‍ണര്‍ക്കെതിരെ ആം ആദ്മി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ശേഷം ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി അഭിപ്രായപ്രകടനം നടത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതിനു ശേഷമാണ് ഇപ്പോള്‍ പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം ബന്‍വാരിലാല്‍ പുരോഹിത് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.