കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിലെ പ്രഭാഷണത്തിന് ലഭിച്ച പ്രതിഫലത്തില്‍ പ്രതിഷേധിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. കുമാരനാശാനെക്കുറിച്ചുള്ള രണ്ടര മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിന് യാത്രാബത്ത അടക്കം പ്രതിഫലമായി നല്‍കിയത് 2400 രൂപ മാത്രമായിരുന്നെന്നും കേരള ജനത തനിക്ക് നല്‍കുന്ന വില എത്രയാണെന്ന് മനസിലായെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് സുഹൃത്തുക്കള്‍ക്കായി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി തനിക്കു നിങ്ങള്‍ കല്‍പ്പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ തന്നെ ബുദ്ധിമുട്ടിക്കരുത്. തന്റെ ആയുസ്സില്‍നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. തനിക്ക് വേറെ പണിയുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്നു വരെ തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഭാഗമായി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാനാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ അക്കാദമി ക്ഷണിച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിനൊടുവില്‍ 2400 രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നും എറണാകുളത്തുനിന്ന് തൃശൂര്‍ വരെയുള്ള ടാക്‌സിക്ക് 3500 രൂപ ചെലവായെന്നും ബാക്കി 1100 രൂപ താന്‍ സീരിയലില്‍ അഭിനയിച്ചു നേടിയ പണത്തില്‍നിന്നാണെന്നും നല്‍കിയതെന്നും ചുള്ളിക്കാട് കുറിപ്പില്‍ പറഞ്ഞു.
നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ തന്നെ ബുദ്ധിമുട്ടിക്കരുത;് സാഹിത്യ അക്കാദമിയോടിടഞ്ഞ് ബാലചന്ദ്രന്‍ ചുള്ളിക്കാട്