ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ വികസനത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ രാഷ്ട്ര തനന്ത്രജ്ഞനാണ് അദ്വാനിയെന്നും എല്‍.കെ അദ്വാനിജിക്ക് ഭാരതരത്ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും മോദി എക്സില്‍ കുറിച്ചു.
താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചു തുടങ്ങി ഉപപ്രധാനമന്ത്രി എന്ന നിലയില്‍ വരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. ആഭ്യന്തര മന്ത്രിയായും വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എല്ലായ്‌പോഴും മാതൃകാപരമാണെന്നും സമ്പന്നമായ ഉള്‍ക്കാഴ്ചകളുള്ളതായിരുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.