ആരോഗ്യകരമായ ഭക്ഷണവസ്തുക്കളാണ് പയറും പരിപ്പുമെല്ലാം, തയ്യാറാക്കാന്‍ എളുപ്പമാണെന്നതും വീടുകളില്‍ പതിവു വിഭവങ്ങളാക്കി മാറ്റുന്നു. എങ്കിലും ഇവ കഴിക്കുമ്പോള്‍ പലര്‍ക്കും ഗ്യാസ്ട്രബിളും നെഞ്ചെരിച്ചിലുമെല്ലാം ഉണ്ടാകുന്നത് പതിവാണ്.പ്രോട്ടീന്‍, ഫൈബര്‍, ഫോളേറ്റ്, ആന്റി-ഓക്സിഡന്റ്സ് എന്നിങ്ങനെ നമുക്ക് അവശ്യം വേണ്ടുന്ന ഘടകങ്ങളുടെ കലവറയാണ് പയര്‍ വര്‍ഗങ്ങള്‍. അതിനാല്‍ ഇവ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടതില്ല. കൃത്യമായി ക്രമീകരിച്ച് ഇവ ദിവസവും കഴിക്കാം.പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ ഗ്യാസ് കയറാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
പരിപ്പ്- പയര്‍ വിഭവങ്ങളില്‍ കാണപ്പെടുന്ന കോംപ്ലക്സ് കാര്‍ബുകളാണ് പ്രധാന കാരണം. ‘ഒലിഗോസാക്രൈഡ്സ്’ എന്ന് വിളിക്കുന്ന ഈ കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ് പെട്ടെന്ന് ദഹിക്കില്ല. ഏറെ പ്രയാസപ്പെട്ട് വയറ്റിനകത്തെ ബാക്ടീരിയകള്‍ ഇവയെ വിഘടിപ്പിക്കണം. ഇതിന്റെ ഭാഗമായി വയറ്റില്‍ ഗ്യാസുണ്ടാകുന്നു. കൂടാതെ ഭക്ഷണങ്ങളില്‍ കാണുന്ന ‘ലെക്ടിന്‍’ എന്ന പ്രോട്ടീനും ഗ്യാസുണ്ടാക്കാന്‍ കാരണമാകും.
പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ ഗ്യാസുണ്ടാക്കുന്നത് തടയാനായി ആദ്യം ചെയ്യേണ്ടത് ഇവ മിതമായി കഴിക്കുക എന്നതാണ് . പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, പ്രത്യേകിച്ച് വന്‍പയര്‍ പോലെയുള്ളവ നല്ലതുപോലെ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം പാകം ചെയ്ത് കഴിക്കാം. ഇത് ഗ്യാസുണ്ടാക്കുന്നത് കുറയ്ക്കും. കുതിര്‍ത്ത് എടുക്കുമ്പോള്‍ ഇവയിലുള്ള ‘ഒലിഗോസാക്രൈഡ്സ്’ കുറയും.
നമ്മുടെ ദഹനത്തിന് ആക്കം കൂട്ടുന്ന സ്പൈസുകള്‍, ഹെര്‍ബുകള്‍ എന്നിവ ചേര്‍ത്ത് പയര്‍വര്‍ഗങ്ങള്‍ പാകം ചെയ്തെടുക്കുകയെന്നതാണ്. ഇഞ്ചി, ജീരകം,വെളുത്തുള്ളി എന്നിവയെല്ലാം ചേര്‍ക്കുന്നത് ഗുണം ചെയ്യും.