കോഴിക്കോട്: നീതിബോധം, രാഷ്ട്ര ബോധം എന്ന മുദ്രാവാക്യമുയര്‍ത്തി നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സെക്കുലര്‍ ഇന്ത്യ യൂത്ത് കോണ്‍ക്ലേവ് ഫെബ്രുവരി 3,4 തിയതികളില്‍ കോഴിക്കോട് ശഹീദ് ഉദ്ദംസിംഗ് നഗറില്‍ (മുതലക്കുളം മൈതാനം) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രൊഫ.എ.പി.അബ്ദുല്‍ വഹാബ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആദ്യ ദിനമായ ഫെബ്രുവരി 3ന് കോണ്‍ക്ലേവ് നഗരിയില്‍ പതാക ഉയര്‍ത്തും. വൈകിട്ട് 4ന് കോഴിക്കോട് മെട്രോ ടവറില്‍ വെച്ച് ലീഡേഴ്സ് മീറ്റ് നടക്കും. ഐഎന്‍എല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ.അബ്ദുല്‍ അസീസ് പരിപാടി ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 4 വൈകിട്ട് 3ന് ആരംഭിക്കുന്ന ആദ്യ സെഷന്‍ യു.റൈസല്‍ സ്‌ക്വയറില്‍ നടക്കും. ഫാസിസ്റ്റ് ഇന്ത്യ-യുവത്വത്തിന്റെ പ്രതിരോധം എന്ന വിഷയത്തില്‍ വിവിധ മതേതര ഇന്ത്യ വീണ്ടെടുപ്പിന്റെ വഴികള്‍ എന്ന വിഷയത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക മത സാമുദായിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും.
വൈകിട്ട് 6.30ന് വേദിയില്‍ റാം കേ നാം ഡോക്യുമെന്ററി പ്രദര്‍ശനം നടത്തും. നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ഒ.പി.റഷീദ്, വൈസ് പ്രസിഡണ്ട് സയ്യിദ് ഉനൈസ് ഹൈദ്രോസ് തങ്ങള്‍,സെക്രട്ടറിമാരായ കലാം ആലുങ്ങല്‍, റാഷിദ് സിറ്റി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് റഫീഖ് ബേപ്പൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സെക്കുലര്‍ ഇന്ത്യ യൂത്ത് കോണ്‍ക്ലേവ് ഫെബ്രുവരി 3,4ന്