50 വര്‍ഷ കാലാവധിയില്‍ 75,000 കോടിയുടെ
പലിശ രഹിത വായ്പ
ന്യൂഡല്‍ഹി: ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമായി 50 വര്‍ഷ കാലാവധിയില്‍ 75,000 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കുമെന്ന് നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. വികസനവും വളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള വികസിത് ഭാരത് കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു. വായ്പാ തുക 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും.
അതേ സമയം അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്ന 50 വര്‍ഷത്തെ പലിശരഹിത വായ്പ ഒരു വര്‍ഷം കൂടി തുടരുമെന്ന് കേന്ദ്ര ബജറ്റില്‍ ധനകാര്യ മന്ത്രി വ്യക്തമാക്കി. 1.3 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരുന്നത്.
ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം