ഇന്ത്യയുടെ സമഗ്ര വികസനത്തിന് ഒന്നുമില്ലെന്നും ഇന്ത്യന്‍ ജനതക്ക് ഒരു വളര്‍ച്ചയും നല്‍കാത്ത ബജറ്റാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ഇന്ന് അവതരിപ്പിച്ച ബജറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇന്ത്യയുടെ സമഗ്ര വികസനത്തിനൊന്നുമില്ല. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചുവെന്നല്ലാതെ നാടിന്റെ സാമ്പത്തികസാമൂഹിക വ്യാവസായികകാര്‍ഷിക രംഗത്ത് ഒരു മെച്ചവും നല്‍കുന്ന ബജറ്റല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിന് പ്രയോജനപ്രദമായി ബജറ്റില്‍ ഒന്നുമില്ലെന്നും ബജറ്റിനെതിരെ ജനരോഷം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. വലിയ സംഭവം നടക്കാന്‍ പോകുന്നുവെന്ന പ്രതീതി ജനിപ്പിച്ച് ഒന്നുമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ബിജെപി തിരിച്ചു വരാന്‍ ഒരു സാധ്യതയുമില്ലാത്തതിനാലാണ് ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചെതന്നും നിരാശയില്‍ നിന്നുണ്ടായ ബജറ്റാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് പ്രസംഗം 58 മിനിറ്റ് മാത്രമാണ് നീണ്ടത്. വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ധനമന്ത്രി ജൂലൈയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നും പറഞ്ഞു. ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിടുന്ന ബജറ്റാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. ബജറ്റ് രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. സാധാരണക്കാരന് വേണ്ടിയുള്ളതൊന്നും ബജറ്റിലില്ലെന്ന് കോണ്‍ഗ്രസ് എം,പിമാര്‍ പ്രതികരിച്ചു.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കുമുള്ള നികുതി ഇളവ് 2025 മാര്‍ച്ച് വരെ നീട്ടി. 2010 വരെ തര്‍ക്കത്തിലുള്ള 25,000 രൂപയുടെ പ്രത്യക്ഷനികുതി ബാധ്യതകള്‍ ഒഴിവാക്കും. 201015 കാലയളവില്‍ തര്‍ക്കത്തിലുള്ള 10,000 രൂപയുടെ പ്രത്യക്ഷനികുതിയും ഒഴിവാക്കും. ധനക്കമ്മി 5.1 ശതമാനമാക്കി കുറയ്ക്കുമെന്നും പ്രഖ്യാപനമുണ്ട്.
ഇന്ത്യയുടെ സമഗ്ര വികസനത്തിന് ഒന്നുമില്ല
ബജറ്റ് നിരാശാജനകം; ഇപി ജയരാജന്‍