ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നാളെ
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്നവരില്‍ നിന്ന് ഈടാക്കുന്ന ഭീമമായ യാത്രാ നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ജനതാദള്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നാളെ(വെള്ളി) കാലത്ത് 10 മണിക്ക് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് സംസ്ഥാന ജന.സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ പി.പ്രദീപ് കുമാര്‍, എ.പി.യൂസഫലി മടവൂര്‍, കെ.ഇല്യാസ്, പി.സുരേഷ് കുമാര്‍ പങ്കെടുത്തു.