കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു

മലപ്പുറം: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു. നേരത്തെയുണ്ടായിരുന്ന നിരക്കില്‍നിന്ന് 38,000 രൂപയാണ് കുറച്ചത്. 1,27,000 രൂപയാണ് പുതിയ നിരക്ക്. എന്നാല്‍ കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍ ഇപ്പോഴും നിരക്ക് കൂടുതലാണ്.

കണ്ണൂരില്‍ നിന്ന് 69,000 രൂപയും നെടുമ്പാശേരിയില്‍നിന്ന് 65,000 രൂപയുമാണ് നിരക്ക്. കരി്പപൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും വിഷയത്തില്‍ ഇടപെടല്‍ നടത്തിയിരുന്നു. നിരക്ക് കുറച്ചെങ്കിലും മറ്റു എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ച് നിരക്കില്‍ വലിയ അന്തരം നിലനില്‍ക്കുന്നതിനാല്‍ റീ ടെണ്ടര്‍ വേണമെന്ന ആവശ്യവും വിവിധ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.

 

 

 

 

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *