ബജറ്റില്‍ വാരിക്കോരി ജനസൗഹൃദ പ്രഖ്യാപനങ്ങള്‍

ബജറ്റില്‍ വാരിക്കോരി ജനസൗഹൃദ പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: ബജറ്റില്‍ ജനസൗഹൃദ പ്രഖ്യാപനങ്ങള്‍ വാരിക്കോരി നല്‍കി ധനമന്ത്രി നിര്‍മല സീതാരാമന്‍.സൗജന്യ വൈദ്യുതി, പാര്‍പ്പിടം, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയിലുള്ളതാണ് ധനമന്ത്രിയുടെ ഇടക്കാല ബജറ്റ്.

പുരപ്പുര സോളാര്‍ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

ഇടത്തരം കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവര്‍ഗത്തിലെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് സ്വന്തമായി വീട് വാങ്ങാനോ നിര്‍മ്മിക്കാനോ സഹായിക്കുന്നതിന് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും പ്രശ്നങ്ങള്‍ പരിശോധിച്ച് ശിപാര്‍ശ നല്‍കുന്നതിന് സമിതി രൂപീകരിക്കുമെന്നും നിര്‍മല സീതരാമന്‍ അറിയിച്ചു.

എല്ലാ ആശാ പ്രവര്‍ത്തകര്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള ആരോഗ്യ പരിരക്ഷ നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപച്ചു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതരാമന്‍ ഇടക്കാല ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

 

ബജറ്റില്‍ വാരിക്കോരി ജനസൗഹൃദ പ്രഖ്യാപനങ്ങള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *