കോഴിക്കോട്: സംസ്ഥനത്തെ എല്ലാ ജില്ലകളിലെയും ക്യാമ്പസുകളില്‍ നിന്ന് മോഡലിങ്ങില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് നടത്തുന്ന ക്യാമ്പസ് കിംഗ് ആന്റ് ക്യൂന്‍ ഫാഷന്‍ ഷോ മത്സരത്തിന്റെ കോഴിക്കോട് ജില്ലാതല മത്സരം നാളെ വൈകിട്ട് 5 മണിമുതല്‍ 10 വരെ ബീച്ചിലെ ഫ്രീഡം സ്ക്വയറില്‍ നടക്കുമെന്ന് ട്രാന്‍സ് വുമണും, നടിയും മോഡലുമായ റിയ ഇഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയര്‍ ബീന ഫിലിപ്പ്, സിനിമാതാരം നമിത പ്രമോദ് എന്നിവര്‍ പങ്കെടുക്കും. 14 ആണ്‍കുട്ടികളും, 14 പെണ്‍കുട്ടികളുമാണ് മത്സരത്തില്‍ പങ്കെടുക്കുക. മെയില്‍ കോഴിക്കോട് വെച്ച് മെഗാ ഷോ നടത്തും. വിജയികള്‍ക്ക് 2 ലക്ഷം രൂപ ക്യാഷ് പ്രൈസും പ്രമുഖ കമ്പനിയുടെ പരസ്യത്തിലേക്കുള്ള അവസരവും, മിസ് ഇന്ത്യാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രജിസ്ട്രേഷന് ഫീസും നല്‍കും. രജിസ്ട്രേഷന് ഫീസോ, വസ്ത്രങ്ങള്‍ക്കോ, മെയ്ക്കപ്പിനോ പണം ഒന്നും ഈടാക്കുന്നില്ലെന്നും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മോഡലിങ്ങില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നവര് കൂട്ടിച്ചേര്‍ത്തു.