ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി; പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി

ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി; പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ഗ്യാന്‍വ്യാപി മസ്ജിദില്‍ പൂജക്ക് നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ വിധിയില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി. കോടതി വിധി വിവേചനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി.മുജീബ് റഹ്‌മാന്‍. മുസ്ലിം സമുദായത്തോടുള്ള തികഞ്ഞ അനീതിയാണ് കോടതി തീര്‍പ്പ്. ഇത്തരം വിധികള്‍ വര്‍ഗീയ വിദ്വേഷങ്ങള്‍ കത്തിച്ചുനിര്‍ത്താനേ സഹായകമാകൂ എന്നും അദ്ദേഹം പറഞ്ഞു.

1991-ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് വിധി. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായാണ് ജില്ലാ കോടതിയുടെ തീര്‍പ്പ്. പൂജയ്ക്ക് അനുമതി നല്‍കുന്നതിലൂടെ ഇത് ലംഘിക്കുകയാണ്.

രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിനെതിരെ ഭരണകൂടത്തിന്റെയും കോടതികളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ വിവേചനവും അനീതിയും രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കമെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.

 

 

 

ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി;
പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *