പി സി ജോര്‍ജ് ബിജെപിയില്‍ അംഗത്വമെടുത്തു

പി സി ജോര്‍ജ് ബിജെപിയില്‍ അംഗത്വമെടുത്തു

മുന്‍ എംഎല്‍എ പി സി ജോര്‍ജ് ബിജെപിയില്‍ അംഗത്വമെടുത്തു. പി സി ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം (സെക്കുലര്‍) ഇതോടെ ബിജെപിയില്‍ ലയിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പിസി ജോര്‍ജിന് അംഗത്വം നല്‍കി.

പി.സി.ജോര്‍ജിനൊപ്പം മകന്‍ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണിതെന്ന് വ്യക്തമാക്കിയായിരുന്നു പിസി ജോര്‍ജ് ബിജെപി പ്രവേശനം പ്രഖ്യാപിച്ചത്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുകയാണ് കേരളത്തില്‍. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ ഇരുമുന്നണികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയകച്ചവടമാണ് നടക്കുന്നത്.

ദുഃഖിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. ഇക്കാര്യമാണ് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത് എന്നും പിസി ജോര്‍ജ് പ്രതികരിച്ചു. കേരളം ബിജെപിയെ അംഗീകരിക്കുന്ന സംസ്ഥാനമാക്കിമാറ്റാനാകുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്. അതിനായി പ്രവര്‍ത്തിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

കേരളത്തില്‍ ഏഴ് തവണ എംഎല്‍എ ആയിരുന്ന പി സി ജോര്‍ജിന്റെ ബിജെപി പ്രവേശം സംസ്ഥാനത്തെ പാര്‍ട്ടിയുടെ സ്വീകാര്യതയുടെ തെളിവാണെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.പിസി ജോര്‍ജിന്റെ വരവ് വളരെ സന്തോഷമുണ്ടെന്ന് പ്രതികരിച്ച പ്രകാശ് ജാവദേക്കര്‍ ഇതൊരു തുടക്കമാണെന്നും വ്യക്തമാക്കി.

 

 

 

പി സി ജോര്‍ജ് ബിജെപിയില്‍ അംഗത്വമെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *