തമിഴ്നാട്ടില്‍ അന്യജാതിക്കാരനെ പ്രണയിച്ച സഹോദരിയേയും കാമുകനെയും യുവാവ് കഴുത്തറുത്തു കൊന്നു. മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം നടന്നത്. സതീഷിന്റെ തല വെട്ടിയെടുത്ത ശേഷം പ്രതിയായ 20 വയസ്സുകാരന് യുവാവ് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. മഹാലക്ഷ്മിയുടെ കഴുത്തറിക്കുന്നതിനിടെ അമ്മയ്്ക്കും വെട്ടേറ്റു. സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയി. പ്രതിയെ പിടികൂടാന്‍ പോലീസ് രണ്ട് പ്രത്യേക സംഘം രൂപീകരിച്ചു.