കോഴിക്കോട് :കോഴിക്കോടിന്റെ കലാ സാസ്‌കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായി അര നൂറ്റാണ്ട് പിന്നിട്ട കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ ( കല) ന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ‘കല@ 50 ബ്രോഷര്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് പ്രകാശന ചെയ്തു.
ഡെപ്യൂട്ടി മേയറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ കല സെക്രട്ടറി അഡ്വ കെ പി അശോക് കുമാര്‍, വൈസ് പ്രസിഡന്റ് മാരായ വിനീഷ് വിദ്യാധരന്‍ ,കെ വിജയരാഘവന്‍, ജോയിന്റ് സെക്രട്ടറി സന്നാഫ് പാലക്കണ്ടി , പി കെ കൃഷ്ണനുണ്ണി രാജ,കെ പി രമേഷ് എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി 4 ന് വൈകിട്ട് 5 മണിയോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ കുട്ടികള്‍ ബീച്ചില്‍ അവതരിപ്പിക്കുന്ന ഫ്‌ലാഷ് മോബ് ഓടെ കല@ 50 തുടക്കമാകും.6 ന് വൈകീട്ട് 6 മണിക്ക് ബീച്ച് കള്‍ച്ചറല്‍ സ്റ്റേജില്‍ സാസ്‌കാരിക സദസ് എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ഒ എന്‍ വി സ്മരണാഞ്ജലി ഒ എന്‍ വി യുടെ കൊച്ചു മകള്‍ അപര്‍ണ രാജീവ് അവതരിപ്പിക്കും
കലയുടെ സുവര്‍ണ ജൂബിലി – കല @ 50: ബ്രോഷര്‍ പ്രകാശനം ചെയ്തു