ഗാന്ധി നിന്ദ കാണിക്കുന്നവരെ ലോകം തിരിച്ചറിയണം

ഗാന്ധി നിന്ദ കാണിക്കുന്നവരെ ലോകം തിരിച്ചറിയണം

കോഴിക്കോട്:മഹാത്മജിയെ നിന്ദിക്കുന്ന ഭരണാധികാരികള്‍ ലോകത്തിന് അപമാനമാണെന്ന് എം.കെ. രാഘവന്‍ എം.പി.ഗാന്ധിജിയുടെ ചിന്തയിലൂടെ ജീവിക്കലാണ് മനുഷ്യരാശിയുടെ ഇന്നത്തെ ഏറ്റവും അനിവാര്യമായ കാര്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനശ്രി സുസ്ഥിര വികസന മിഷന്‍ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മഹാത്മജി സ്മൃതി സംഗമം ഉദ്‌ലാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ല ചെയര്‍മാന്‍ എന്‍.സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു.സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

ബിജു. കാവില്‍, കെ.പി. ജീവാനന്ദ്, മില്ലി മോഹന്‍, ഇ.എം.ഗിരീഷ് കുമാര്‍ ,ശ്രീജ സുരേഷ്, രമേശ് കാവില്‍ , സെയ്ദ് കുറുന്തോടി എന്നിവര്‍ സംസാരിച്ചു.രമേശ് കാവില്‍ രചിച്ച ഹൃദയത്തിലെ ഗാന്ധി എന്ന ഗാനങ്ങളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു.

 

 

 

 

 

ഗാന്ധി നിന്ദ കാണിക്കുന്നവരെ
ലോകം തിരിച്ചറിയണം

 

Share

Leave a Reply

Your email address will not be published. Required fields are marked *