സൗന്ദര്യസംരംക്ഷണത്തില്‍ ചര്‍മത്തിന്റെ ആരോഗ്യം മര്‍മപ്രധാനമാണ്. ഇലക്കറികള്‍ കഴിക്കുന്നത് ചര്‍മസംരംക്ഷണത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത്തരത്തില്‍ നിരവധി ആരോഗ്യഗുണങ്ങളുള്ള ഇലക്കറിയാണ് സെലറി. വേവിക്കാതെ പച്ചയായി സാലഡില്‍ ചേര്‍ക്കുന്ന ഇലകള്‍ വേവിച്ചും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. സൂപ്പുകളിലും ജ്യൂസുകളിലും സുഗന്ധവും രുചിയും നല്‍കാനും ഇത് വളരെ നല്ലതാണ്.
സെലറി ജ്യൂസാക്കി കുടിക്കുന്നതും വളരെ നല്ലതാണ്. വിറ്റാമിനുകള്‍ എ, സി, കെ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യകരമായ ചര്‍മ്മത്തിന് പ്രധാനമാണ്. വിറ്റാമിന്‍ എ കോശങ്ങളുടെ പുനരുജ്ജീവനത്തിനും കൊളാജന്‍ ഉത്പാദനത്തിനും ഗുണം ചെയ്യും. കൂടാതെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്.
കൊളാജന്‍ ഉത്പാദനത്തിനും കോശങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും സിങ്ക് അത്യന്താപേക്ഷിതമാണ്. ഇവ രണ്ടും ചര്‍മ്മത്തെ ലോലമാകാന്‍ സഹായിക്കുന്നു. സെലറി ജ്യൂസ് ഒരു സ്വാഭാവിക ഡൈയൂററ്റിക് ആണ്. അതായത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഇത് ഗുണകരമാണ്.
മുഖക്കുരുവും മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റുന്നതിനും ഇത് ഫലപ്രദമാണ്. സെലറിയില്‍ എപിജെനിന്‍ എന്ന ശക്തമായ ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. പൊട്ടാസ്യം ദ്രാവകങ്ങളെ നിയന്ത്രിക്കാനും ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താനും ഗുണം ചെയ്യും