മേക്കപ്പ് സാധനങ്ങള്‍ ഭര്‍തൃമാതാവ് ഉപയോഗിക്കുന്നു; വിവാഹമോചനം തേടി യുവതി

മേക്കപ്പ് സാധനങ്ങള്‍ ഭര്‍തൃമാതാവ് ഉപയോഗിക്കുന്നു; വിവാഹമോചനം തേടി യുവതി

ആഗ്ര: ഭര്‍തൃമാതാവ് അനുവാദമില്ലാതെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ കുടുംബ പ്രശ്നത്തില്‍ വിവാഹമോചനം തേടി യുവതി. താന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് അമ്മായിയമ്മ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുകയും തുടര്‍ന്ന് വലിയ വഴക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് തന്നെയും സഹോദരിയെയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

മാല്‍പ്പുര സ്വദേശികളായ യുവതിയും സഹോദരിയും എട്ടു മാസം മുമ്പാണ് രണ്ട് സഹോദരന്‍മാരെ വിവാഹം കഴിച്ചത്. അമ്മായിയമ്മ അനുവാദം ഇല്ലാതെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടുപിടിക്കുന്നതുവരെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പുറത്ത് എന്തെങ്കിലും പരിപാടിക്ക് പോകേണ്ടി വരുമ്പോള്‍ തനിക്ക് മേക്കപ്പ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശ്രദ്ധയില്‍പ്പെട്ടതും ചോദിച്ചതും. വീടിനകത്തും ഭര്‍തൃമാതാവ് മേക്കപ്പ് ഇട്ടാണ് നടക്കുന്നതെന്ന് യുവതി ആഗ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വിവരം ഭര്‍തൃമാതാവ് മകനോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. നിലവിലെ പ്രശ്നം പറഞ്ഞു തീര്‍ത്താല്‍ മാത്രം പൂര്‍ണപരിഹാരം ഉണ്ടാകില്ലെന്നാണ് യുവതി പറയുന്നത്. അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്നതിനാല്‍ ഭര്‍ത്താവ് തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുകയാണെന്നും യുവതി പറയുന്നു. അതുകൊണ്ടു തന്നെ വിവാഹ മോചനം ആവശ്യമാണെന്ന നിലപാടിലാണ് കൗണ്‍സിലിങ് നല്‍കിയപ്പോഴും യുവതിയുടെ നിലപാട്.

മേക്കപ്പ് സാധനങ്ങള്‍ ഭര്‍തൃമാതാവ് ഉപയോഗിക്കുന്നു; വിവാഹമോചനം തേടി യുവതി

Share

Leave a Reply

Your email address will not be published. Required fields are marked *