എല്ലാവര്ക്കും നീതി ലഭിക്കണമെങ്കില്‍ കൃത്യമായ കണക്കുകള്‍ വേണം. ജാതി സെന്‍സസ് മാത്രമാണ് ഇതിന് പരിഹാരമെന്നും രാഹുല്‍ ഗാന്ധി.രാജ്യത്തെ വലിയ വിഭാഗമായ ഒബിസിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് പൂര്‍ണിയയിലെ റാലിയില്‍ രാഹുല്‍ പറഞ്ഞു.പൂര്‍ണിയയില്‍ നടത്തിയ കോണ്‍ഗ്രസ് മഹാറാലിയില്‍ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ചെറിയ സമ്മര്‍ദമുണ്ടാകുമ്പോഴേക്കും കാലുമാറുന്നയാളാണ് നിതീഷ് കുമാറെന്ന് രാഹുല്‍ പറഞ്ഞു. ആര്.ജെ.ഡി, സി.പി.എം, സി.പി.ഐ സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
എല്ലാവര്ക്കും നീതി ലഭിക്കണം;
ജാതി സെന്‍സസിനായി രാഹുല്‍