ഫോണ്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തു ആരുടെയെങ്കിലും കൈവശം എത്തിയാല്‍ ഫോണിന്റെ പാസ്‌കോഡ് അറിഞ്ഞാല്‍ അതു കിട്ടിയ ആള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനും റീസെറ്റ് ചെയ്യാനുമൊക്കെ സാധിക്കുമായിരുന്നു.എന്നാല്‍ ഇതാ സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ എന്ന സെക്യൂരിറ്റി ഫീച്ചര്‍ ഐഓഎസ് 17.3 (iOS 17.3)ല്‍ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നു.
ഈ പുതിയ സുരക്ഷാ സംവിധാനം, ഫോണ്‍ അംഗീകൃത ലൊക്കേഷനുകള്‍ക്കു പുറത്തെത്തുന്ന സാഹചര്യത്തില്‍ മികച്ച പരിരക്ഷ ഉറപ്പുവരുത്തുന്നു. വീടോ ജോലിസ്ഥലമോ പോലുള്ള സ്ഥിരം ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍ സെറ്റിങ്ങ്‌സില്‍ മാറ്റം വരുത്തുക പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐഫോണിനു ബയോമെട്രിക് അണ്‍ലോക്കിങ്ങ് ആവശ്യമായി വരും.
സംവിധാനം ഇങ്ങനെ
iPhone iOS 17.3ലേക്ക് അപ്ഡേറ്റ് ചെയ്ത ശേഷം, സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ ഓണാക്കണോ വേണ്ടയോ എന്ന ഓപ്ഷന്‍ ചോദിക്കും. ഈ സ്‌ക്രീന്‍ കണ്ടില്ലെങ്കിലോ അത് പിന്നീട് ചെയ്യാനാണ് ഉദ്ദേശിക്കുന്നെങ്കിലോ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാം എന്നത് ഇതാ.
1. സെറ്റിങ്‌സ് തുറക്കുക .
2. ഫേസ് ഐഡിയും പാസ്‌കോഡും ടാപ്പ് ചെയ്യുക .
3. സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ ഓപ്ഷന്‍ കാണുന്നത് വരെ മെനു താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
4. ഇതിനകം ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെങ്കില്‍, സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ ഓണ്‍ എന്ന് കാണാനാകും. നിലവില്‍ ഈ സംവിധാനം ഓഫാണെങ്കില്‍ ഓണാക്കണമെന്നു ആപ്പിള്‍ നിര്‍ദ്ദേശിക്കുന്നു.