ഇന്ത്യന്‍ നാവികസേന സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് 19 പാകിസ്താന്‍ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. നാവികസേനയുടെ യുദ്ധകപ്പലായ ഐഎന്‍എസ് സുമിത്ര ഒന്നര ദിവസത്തിനിടയില്‍ നടത്തുന്ന രണ്ടാമത്തെ ആന്റി-പൈറസി ഓപ്പറേഷനാണിത്.
സൊ മാലിയയുടെ കിഴക്കന്‍ തീരത്തു നിന്നാണ് 19 തൊഴിലാളികളടങ്ങിയ അല്‍-നഈമി എന്ന മത്സ്യബന്ധന ബോട്ടിനെ ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി സൊമാലിയയുടെ കിഴക്കന്‍ തീരത്തും ഏദന്‍ ഉള്‍ക്കടലിലുമായി 17 ജീവനക്കാരുണ്ടായിരുന്ന ഇറാന്റെ പതാക ഘടിപ്പിച്ച മത്സ്യബന്ധന കപ്പലായ ഇമാനെ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും ഐഎന്‍എസ് സുമിത്ര രക്ഷിച്ചിരുന്നു. പിന്നാലെയാണ് നയീമി കപ്പലിനെയും ജീവനക്കാരെയും രക്ഷിച്ചത്.
നാവികസേനയുടെ തദ്ദേശീയ പട്രോള്‍ വാഹനമാണ് ഐഎന്‍എസ് സുമിത്ര. സൊമാലിയയുടെ കിഴക്കും ഏദന്‍ ഉള്‍ക്കടലിലുമായി കടല്‍ സുരക്ഷയ്ക്കും കടല്‍ക്കൊള്ളക്കുമെതിരെ പ്രവര്‍ത്തിക്കാനാണ് ഐഎന്‍എസ് സുമിത്ര നിയോഗിച്ചിരിക്കുന്നത്.
ഇറാന്‍ പതാക വഹിച്ചിരുന്ന അല്‍-നഈമി ബോട്ടില്‍ സായുധരായ 11 കൊള്ളക്കാരാണ് ഉണ്ടായിരുന്നത്. ബന്ദികളെ വിട്ടയക്കണമെന്ന ഇന്ത്യന്‍ നാവികസേനയുടെ നിര്‍ബന്ധത്തിനു കൊളഅളക്കാര്‍ കീഴടങ്ങുകയായിരുന്നു.