ജനുവരി, 27, 28 തിയ്യതികളില്‍ പത്തനംതിട്ടയില്‍ നടന്ന ആയുര്‍വ്വേദ മാനേജ്‌മെന്റെ അസോസിയേഷന്‍ ആറാമത് സംസ്ഥാന കോണ്‍ഫറന്‍സില്‍, ബെസ്റ്റ് ഹെര്‍ബ്ബല്‍ ഗാര്‍ഡന്‍ ഇന്‍ ഹോസ്പിറ്റല്‍ ക്യാമ്പസ് അവാര്‍ഡ് ഷാഫി ദവാ ഖാനയ്ക്ക് ലഭിച്ചു. കൂടാതെ ട്രഡീഷണല്‍ ഫ്രാക്ചര്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന് ഡോ. സഹീര്‍ അലിക്ക് അവാര്‍ഡ് ലഭിച്ചു. അവാര്‍ഡുകള്‍ ഡോ. പി. എം മാധവന്‍കുട്ടി വാര്യര്‍ (കോട്ടക്കല്‍ മാനേജിംഗ് ട്രസ്റ്റി) ല്‍ നിന്ന് ഷാഫി ദഖാ ഖാന ചെയര്‍മാനും ചീഫ് ഫിസിഷ്യനുമായ ഡോ. സഹീര്‍ അലി ഏറ്റുവാങ്ങി.
ഡോ. വിജയന്‍ നങ്ങേലില്‍, മാത്യു.ടി തോമസ് എം. എല്‍ എ ഡോ. മുഹമ്മദ് ഏലിയാസ് ബാപ്പു,അനില്‍ മംഗലത്ത് (മനോരമ ആരോഗ്യം ചീഫ് എഡിറ്റര്‍) ഡോ. സജി ധാത്രി, ഡോ. ബിജു മാത്യു (ട്രഷറര്‍ എഎച്ച്എംഎ) എന്നിവര്‍ പങ്കെടുത്തു.