അമ്മാന്: ജോര്‍ദാനിലെ യു.എസ്. സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ അതിര്‍ത്തിയോടുചേര്‍ന്ന ടവര്‍ 22 എന്ന കേന്ദ്രത്തിലുണ്ടായിരുന്നവരാണ് മരിച്ച സൈനികരെന്ന് യു.എസ്. അറിയിച്ചു.ഇറാന് പിന്തുണയുള്ള തീവ്രവാദ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോബൈഡന് പ്രതികരിച്ചു.
അക്രമികള്‍ക്കെതിരെ തക്കതായ തിരിച്ചടിയുണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് വ്യക്തമാക്കി.
സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വടക്കുകിഴക്കന്‍ ജോര്‍ദാനിലാണ് ആക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെയും സിറിയയിലെയും യു.എസിന്റെയും സഖ്യകക്ഷികളുടെയും താവളങ്ങള്‍ക്കുനേരേ ഇതുവരെ 158-ലേറെ ആക്രമണം നടന്നിട്ടുണ്ട്.