കോഴിക്കോട്ടെ ജോസഫിന്റെ ആത്മഹത്യ ക്ഷേമ പെന്‍ഷന്‍ലഭിക്കാത്തത്‌കൊണ്ടാണെന്ന് തെളിയിക്കാന്‍ വസ്തുത ഒന്നുമില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ജോസഫ് കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ ധനമന്ത്രി സഭയില്‍ എണ്ണിപ്പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിലാണ് മന്ത്രിയുടെ പ്രസ്താവന.ക്ഷേമപെന്‍ഷന്‍ സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് പറഞ്ഞു.സര്‍ക്കാരാണ് ഉത്തരവാദി എന്ന് എഴുതിവച്ചിട്ട് മരിച്ചാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിയാകുമോയെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് ക്ഷേമപെന്‍ഷന്‍ കുടിശികയാക്കിയെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്നും വിഷ്ണുനാഥ് ചോദിച്ചു. ആത്മഹത്യ പെന്‍ഷന്‍ കിട്ടാത്തത് മൂലമല്ലെന്ന് മന്ത്രി പറഞ്ഞത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചോദിച്ചു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും ആത്മഹത്യയും ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.
ജോസഫിന്റെ ആത്മഹത്യ ക്ഷേമ പെന്‍ഷന്‍ലഭിക്കാത്തത്‌കൊണ്ടാണെന്ന്
തെളിയിക്കാന്‍ വസ്തുതയില്ല; ധനമന്ത്രി