കോഴിക്കോട്. വലിയ പ്രോട്ടോകോളും സുരക്ഷാ കവചങ്ങളും ഒക്കെയുള്ള ഗവര്‍ണര്‍മാര്‍ അതൊന്നും സ്ഥായി അല്ലെന്ന തിരിച്ചറിവ് ഉണ്ടാവണമെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന് പിള്ള. ഒരു ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം മനസ്സ് തുറക്കുകയായിരുന്നു. സ്വന്തം പെട്ടി പോലും എടുക്കാന്‍ പറ്റില്ല. എല്ലാറ്റിന്നും എ. ഡി. സി. നിഴല്‍ പോലെ കൂടെ ഉണ്ടാകും. ഇതൊന്നും സ്ഥിരമല്ല. നാളെ ഇതൊക്ക ഒഴിഞ്ഞു പുറത്തു വരുമ്പോള്‍ തന്റെ പെട്ടി സ്വയം ചുമന്നു എയര്‍പോര്‍ട്ടിലേക്കും, റയില്‍വെ സ്റ്റേഷനിലേക്കും, ബസ് സ്റ്റാന്‍ഡിലേക്കും ഒക്കെ പോകേണ്ട അവസ്ഥ ഉണ്ടാകും. ഇത് തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. അദ്ദേഹം പറഞ്ഞു.