കാണ്‍പൂര്‍: 48 കാരനായ ഗവ. കോളജ് അധ്യാപകനെ മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. യു.പി കാണ്‍പൂരിലെ പങ്കി മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം. ദയാറാം എന്ന അധ്യാപകനാണ് മരിച്ചത്. സഞ്ജീവ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണ് ദയാറാമിനെ കൊലപ്പെടുത്തിയത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദയാറാം തന്റെ സഹോദരനായ അനൂജിനെ ഫോണില്‍ വിളിച്ച് സഞ്ജീവും സഹായികളും ചേര്‍ന്ന് പട്രാസ ഗ്രാമത്തിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് തീയിട്ടതായി അറിയിച്ചിരുന്നു. അനൂജ് പൊലിസുമായെത്തി വാതില്‍ തുറക്കുമ്പോഴേക്കും ദയാറാം പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയും കത്തിനശിച്ച നിലയിലായിരുന്നു.
സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
യു.പിയില്‍ കോളജ് അധ്യാപകനെ മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു
कानपुर में दिन दहाड़े एक दिल दहला देने वाली वारदात हुई है। महिला ने प्रेमी और वकील के साथ मिलकर शिक्षक पति को कमरे में बंद करके जिंदा फूंक दिया…।
वारदात पनकी के पतरसा गांव में हुई है, वकील ने समझौते की बात कहकर शिक्षक को अपने घर पर बुलाया था…।#kanpur #shikshak #murder pic.twitter.com/ig9mmhHOTV
— Dilip Singh (@dileepsinghlive) January 28, 2024