ജെഡിയു വിന്റെ കളിക്ക് അറുതി വരുത്തും; തേജസ്വി യാദവ്

ജെഡിയു വിന്റെ കളിക്ക് അറുതി വരുത്തും; തേജസ്വി യാദവ്

പട്‌ന: ജെഡിയു വിന്റെ കളിക്ക് അറുതി വരുത്തുമെന്ന് ആര്‍.ജെ.ഡി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ബിഹാറില്‍ ശക്തമാണെന്ന് തേജസ്വി. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളൊക്കെ നല്ലതിന് വേണ്ടിയാണെന്നും 2024-ഓടെ ജെഡിയു ഇല്ലാതാകുമെന്നും ഈ കളിക്ക് തങ്ങള്‍ അറുതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘കളി ഏറെ ബാക്കിയാണ്, ഇനിമുതലാണ് ആരംഭിക്കുന്നത്. നിതീഷ്‌കുമാര്‍ ക്ഷീണിച്ച മുഖ്യമന്ത്രിയാണ്. ഞാന്‍ എഴുതിത്തരാം, 2024-ഓടെ ജെഡിയു ഇല്ലാതാകും,തുടങ്ങിയ കളി ഫിനിഷ് ചെയ്യുന്നത് ഞങ്ങളായിരിക്കും. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ശക്തമാണ്. നടക്കുന്നതൊക്കെയും നല്ലതിന് വേണ്ടിയാണ്- തേജസ്വി യാദവ് പറഞ്ഞു.

കഴിഞ്ഞ 17 വര്‍ഷം ബി.ജെ.പി സര്‍ക്കാരും ജെ.ഡി.യു. സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ബിഹാറില്‍ 17 മാസം കൊണ്ട് തങ്ങളുടെ സര്‍ക്കാര്‍ ചെയ്തത്. ജോലി നല്‍കുക എന്നത് സാധ്യമല്ലാത്ത കാര്യമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ക്ക് ജോലി നല്‍കി അത് സാധ്യമാണെന്ന് തെളിയിച്ചു കൊടുത്തു. മികച്ച ആരോഗ്യം, തൊഴില്‍, ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കി, മികച്ച വിദ്യാഭ്യാസം, വികസനം, ബിഹാറില്‍ നിക്ഷേപത്തിനുള്ള അവസരങ്ങള്‍ തുടങ്ങിയവയാണ് തങ്ങളുടെ ലക്ഷ്യം ഐ.ടി. പോളിസി കൊണ്ടു വന്നു. ടൂറിസം പോളിസി, ജാതി സെന്‍സസ്, സ്‌പോട്‌സ് പോളിസി കൊണ്ടുവന്നു. സംവരണം വര്‍ധിപ്പിച്ചു. ബി.ജെ.പി. അധികാരത്തില്‍ വരികയാണെങ്കില്‍ ഇതൊന്നും നടക്കില്ലെന്നും തേജസ്വി പറഞ്ഞു.

നിതീഷ് കുമാര്‍ പറഞ്ഞത്, ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു എന്നാണ്. എപ്പോഴെങ്കിലും നിതീഷ് കുമാര്‍ അപ്പോയിന്‍മെന്റ് ലെറ്റര്‍ നല്‍കുന്നത് കണ്ടിട്ടുണ്ടോ? ആര്‍ക്കെങ്കിലും അപ്പോയിന്‍മെന്റ് ലെറ്റര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഞങ്ങളാണ്. അതിന് ശേഷം മാത്രമാണ് കേന്ദ്രം ഞങ്ങളെ പിന്തുടര്‍ന്നത്’ തൊഴില്‍ നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തേജസ്വി പ്രതികരിച്ചു.

 

 

 

ജെഡിയു വിന്റെ കളിക്ക് അറുതി വരുത്തും;
തേജസ്വി യാദവ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *