ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ യുഎഇ തലസ്ഥാനമായ അബുദാബി ഒന്നാമതെത്തി.ഓണ്‍ലൈന്‍ ഡേറ്റ ബേസായ നംബ്യോ ആണ് അബുദാബിയെ തിരഞ്ഞെടുത്തത്. സുരക്ഷ, ജീവിതചെലവ്, മലിനീകരണം, കുറ്റകൃത്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തത്. 329 നഗരങ്ങളില്‍ നിന്നാണ് അബുദാബി ഒന്നാം സ്ഥനം നിലനിര്‍ത്തിയത്. 2017 മുതല്‍ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം നിലനിര്‍ത്തിപോരുകയാണ് അബുദാബി.
മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി,, പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ എമിറേറ്റിന്റെ നേതൃപാഠവമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു. തായ്‌വാനിലെ തായ്‌പെ ആണ് രണ്ടാം സ്ഥാനത്ത്. ദോഹ മൂന്നാം സ്ഥാനത്തും അജ്മാന്‍, ദുബായ് എന്നീ എമിറേറ്റുകള്‍ നാലും അഞ്ചും സ്ഥാനത്തുമാണ്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഗള്‍ഫ് നഗരങ്ങളായ റാസ് അല്‍ ഖൈമയും മസ്‌കത്തും ഉണ്ട്.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗര
പട്ടികയില്‍ അബുദാബി ഒന്നാമത്