പട്ന: ഉടുപ്പു മാറുന്നതിലും ലാഘവത്തോടെ മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ട് വീണ്ടും എന്‍ഡിഎ മുന്നണിയിലെത്തിയ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വ്യത്യസ്ത മുന്നണികളുടെ ഭാഗമായി ഇത് ഒമ്പതാമത്തെ തവണയാണ് ജെഡിയു മേധാവി നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവരെ കൂടാതെ ആറ് മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ
സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.
എന്നാല്‍ ബിഹാറിലെ ജെഡിയു-ബിജെപി സഖ്യം ദീര്‍ഘ കാലം മുന്നോട്ട് പോകില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഈ സഖ്യം 2025ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുവരെ എത്തില്ല എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഉടുപ്പു മാറുന്നതിലും ലാഘവത്തോടെ
ബീഹാറില്‍ നിതീഷ് എന്‍ഡിഎ മുഖ്യമന്ത്രി