താമരശ്ശേരി : ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുവത്സര – റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയില്‍ വച്ച് നടന്ന ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനന സമിതി യൂണിറ്റ് ട്രഷറര്‍ മസ്ഊദ് മുഖ്യാതിഥിയായി.
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസില്‍ തിരുവമ്പാടി, ജനറല്‍ സെക്രട്ടറി ഹബീബി , ട്രഷറര്‍ സത്താര്‍ പുറായില്‍, വൈസ് പ്രസിഡണ്ട് ജയദേഷ് എ.കെ, മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മജീദ് താമരശ്ശേരി, ഷമ്മാസ് കത്തറമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഒമാക്ക് പുതുവത്സര -റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു