കോഴിക്കോട്: കാലത്തിന്റെ നിയോഗമേറ്റെടുക്കാനായതില്‍ തികഞ്ഞ സംതൃപ്തിയുണ്ടെന്ന് റവ.ഡോ.വിന്‍സന്റ് മോസസ്സ് പറഞ്ഞു. വൈഎംസിഎ പ്രവര്‍ത്തനത്തിന്റെ അമ്പതാണ്ട് പിന്നിട്ട റവ.ഡോ.വിന്‍സന്റ് മോസസ്സിനെ വൈഎംസിഎ സൗഹൃദവേദി നല്‍കിയ ആദരവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളില്‍ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് കാലത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനായി. വൈഎംസിഎ ജീവന്റെ ജീവനായിരുന്നു. പ്രവര്‍ത്തന പന്ഥാവില്‍ സഹായിച്ചവര്‍ക്കെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. മേയര്‍ ബീന ഫിലിപ്പ് സുവര്‍ണ്ണ മുദ്ര നല്‍കി അദ്ദേഹത്തെ ആദരിച്ചു. അച്ചനില്ലാത്ത പരിപാടികള്‍ നഗരത്തില്‍ ഒരുകാലത്ത് നടക്കാറില്ലായിരുന്നുവെന്നും, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, മലബാര്‍ മഹോത്സവം എന്നീ രംഗങ്ങളിലെല്ലാം അദ്ദേഹം നിറസാന്നിധ്യമായിരുന്നുവെന്നും നഗരം ആദരിക്കേണ്ട പ്രതിഭയാണ് റവ.ഡോ.വിന്‍സന്റ് മോസസ് എന്ന് മേയര്‍ പറഞ്ഞു. വൈഎംസിഎ മുന്‍ ദേശീയ പ്രസിഡണ്ട് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫ.ജോയ് സി ജോര്‍ജ്ജ് ആമുഖ പ്രഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ്.ജോര്‍ജ്ജ്, റവ.ഡോ.ടി.ഐ ജയിംസ്, വൈഎംസിഎ മുന്‍ റീജ്യണല്‍ സെക്രട്ടറി കെ.പി.ജോണ്‍, കൗണ്‍സിലര്‍ അല്‍ഫോണ്‍സാ മാത്യു, വൈഎംസിഎ ട്രഷറര്‍ ജോയ്.വി.ജെ, മുന്‍ സെക്രട്ടറി നിര്‍മ്മല്‍ ആഷ്‌ലി ആശംസകള്‍ നേര്‍ന്നു. വൈഎംസിഎ ജന.സെക്രട്ടറി ജോണ്‍ അഗസ്റ്റിന്‍ നന്ദി പറഞ്ഞു.