കൊച്ചി: കേരള ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തില്‍ ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും പരിഹസിച്ചെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.ബി.ജെ.പി. എറണാകുളത്തെ ലീഗല്‍ സെല്ലിന്റെ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിനാണ് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹയര്‍ ഗ്രേഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എ. സുധീഷ്, ഹയര്‍ ഗ്രേഡ് കോര്‍ട്ട് കീപ്പര്‍ പി.എം. സുധീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെയാണ് നാടകം അവതരിപ്പിച്ചത്. ചീഫ് ജസ്റ്റിസ് അഡ്മിനിസ്ട്രേഷന്‍ രജിസ്ട്രാറോട് സംഭവത്തില്‍ വിശദീകരണം തേടി. സസ്പെന്‍ഡ് ചെയ്യപ്പെട്ട ടി.എ. സുധീഷാണ് നാടകം എഴുതിയത്. വണ്‍ നാഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ എന്ന പേരിലാണ് നാടകം അവതരിപ്പിച്ചത്.അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ പങ്കെടുത്ത നാടകത്തില്‍ പ്രധാനമന്ത്രിയെയും, സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ജല്‍ജീവന്‍ മിഷനെയും, ആസാദി കാ അമൃത് മഹോത്സവിനെയും പരിഹസിച്ചതായി പരാതിയില്‍ പറയുന്നു.
പ്രധാനമന്ത്രിയെ പരിഹസിച്ചെന്ന് പരാതി;
ഹ്രസ്വ നാടകത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ ക്കതിരെ അന്വേഷണം, 2 പേര്‍ക്ക് സസ്‌പെന്‍ഷന്‍