ബീഹാറില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം;ഐഎഎസ്,ഐപിഎസ് തലത്തില്‍ വന്‍ അഴിച്ചുപണി

ബീഹാറില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം;ഐഎഎസ്,ഐപിഎസ് തലത്തില്‍ വന്‍ അഴിച്ചുപണി

ബീഹാറില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം. നിതീഷ് കുമാറിന്റെ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ വീഴുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. ഐപിഎസ് തലത്തിലാണ് വന്‍ അഴിച്ചുപണി. ബീഹാറില്‍ 79 ഐപിഎസ് ഉദ്യോഗസ്ഥരെയും 22 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും 45 സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥന്മാര്‍ക്കുമാണ് സ്ഥാന ചലനം.അഞ്ച് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും 17 എസ്.പിമാര്‍ക്കുമടക്കമാണ് മാറ്റം. പട്‌ന ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ്ങിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു എന്‍.ഡി.എ മുന്നണിയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങള്‍ വരുന്നതിനിടെയാണ് സ്ഥലം മാറ്റം.ബിജെപി നേതൃയോഗവും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗവും ഇന്ന് ചേരും .

 

 

ബീഹാറില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം
മാറ്റം;ഐഎഎസ്,ഐപിഎസ് തലത്തില്‍
വന്‍ അഴിച്ചുപണി

Share

Leave a Reply

Your email address will not be published. Required fields are marked *