രാഷ്ട്രപതിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു; 1132 പേര്‍ മെഡലിന് അര്‍ഹരായി

രാഷ്ട്രപതിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു; 1132 പേര്‍ മെഡലിന് അര്‍ഹരായി

കേരളത്തില്‍ നിന്ന് 18 പേര്‍ക്ക് പുരസ്‌കാരം

 

റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് – അഗ്‌നിശമന സേന മെഡലുകള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളില്‍ നിന്നായി രാജ്യത്തുടനീളം 1132 പേരാണ് മെഡലിന് അര്‍ഹരായത്. കേരളത്തില്‍ നിന്ന് 18 പേരാണ് മെഡലിനര്‍ഹരായത്.

എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവാ മെഡല്‍ ലഭിച്ചത്. ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സുനില്‍കുമാര്‍ സികെ, എസ്പി വി സുഗതന്‍, ഡിവൈഎസ്പി സലീഷ് എന്‍എസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്ഐ ബി സുരേന്ദ്രന്‍, ഇന്‍സ്പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ പി, എഎസ്ഐ മിനി കെ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനു മെഡലുകള്‍ ലഭിച്ചത്.

അഗ്നിശമന വിഭാഗത്തില്‍ വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറാണ് അര്‍ഹനായത്. സ്തുത്യര്‍ഹ സേവനത്തിന് എന്‍ ജിജി, പി പ്രമോദ്, എസ് അനില്‍കുമാര്‍, അനില്‍ പി മണി എന്നിവരും അര്‍ഹരായി. ധീരതയ്ക്കുള്ള രാഷ്ട്രപതി പുരസ്‌കാരത്തിന് രണ്ടുപേര്‍ അര്‍ഹരായി. യുഎന്‍ ദൗത്യത്തില്‍ കോംഗോയില്‍ സേവനം നടത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ധീരതയ്ക്കുള്ള രാഷ്ടപതി പുരസ്‌കാരത്തിന് അര്‍ഹരായത്.

 

 

 

രാഷ്ട്രപതിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു; 1132 പേര്‍ മെഡലിന് അര്‍ഹരായി

Share

Leave a Reply

Your email address will not be published. Required fields are marked *