പവര്‍ തെളിയിക്കാനൊരുങ്ങി മാരുതി സുസുക്കി; ഇടിപ്പരീക്ഷയ്‌ക്കൊരുങ്ങുന്നു

പവര്‍ തെളിയിക്കാനൊരുങ്ങി മാരുതി സുസുക്കി; ഇടിപ്പരീക്ഷയ്‌ക്കൊരുങ്ങുന്നു

ക്രാഷ്ടെസ്റ്റിനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി.
മാരുതി സുസുക്കിയുടെ മുന്‍നിര മോഡലുകളായ ബലേനൊ, ബ്രെസ, ഗ്രാന്റ് വിത്താര എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ ക്രാഷ്ടെസ്റ്റിന് അയയ്ക്കുന്നത്. കോംപാക്ട് ക്രോസ്ഓവര്‍ മോഡലായ ഫ്രോങ്സ് രണ്ടാം ഘട്ടത്തില്‍ ക്രാഷ്ടെസ്റ്റിന് അയയ്ക്കുമെന്നാണ് വിലയിരുത്തല്‍. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്ടെസ്റ്റില്‍ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ കുറഞ്ഞ റേറ്റിങ്ങ് മാത്രം സ്വന്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണ് ഈന്ത്യയുടെ ഇടിപരീക്ഷയ്ക്ക് ഇറങ്ങാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

മാരുതി സുസുക്കിയുടെ പ്രീമിയം സെഡാന്‍ സെഗ്മെന്റില്‍ എത്തുന്ന മോഡലാണ് ബലേനൊ. ഈ വാഹനം ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്ടെസ്റ്റില്‍ എത്തിച്ചിട്ടില്ലെങ്കിലും ലാറ്റിന്‍ എന്‍ക്യാപില്‍ ഇങ്ങിയിട്ടുള്ള മോഡലാണ്. രണ്ട് ക്രാഷ്ടെസ്റ്റുകളുടെയും മാനദണ്ഡങ്ങള്‍ രണ്ടാണെങ്കിലും ലാറ്റിന്‍ എന്‍ക്യാപ്പിലും മാരുതിക്ക് വേണ്ടത്ര മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഒടുവിലെ അപ്ഡേഷനില്‍ ഹൈ ടെന്‍സില്‍ സ്റ്റീല്‍ ഉള്‍പ്പെടെയുള്ളവ നല്‍കി കൂടുതല്‍ ദൃഢമാക്കിയാണ് ബലേനൊ എത്തിയിട്ടുള്ളത്.

അതേസമയം, ഇത്തവണ ക്രാഷ്ടെസ്റ്റിനിറങ്ങുന്ന ബ്രെസ എന്ന മോഡല്‍ മുന്‍പ് വിത്താര ബ്രെസ ആയിരുന്നപ്പോള്‍ 2018-ല്‍ ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്ടെസ്റ്റില്‍ എത്തിയിട്ടുണ്ട്. ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെ ക്രാഷ്ടെസ്റ്റിനെ അതിജീവിച്ച ഈ വാഹനം മാരുതിയുടെ മോഡലുകളില്‍ ക്രാഷ്ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങ് നേടിയിട്ടുള്ള മോഡലാണ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിങ്ങുമാണ് വിത്താര ബ്രെസയ്ക്ക് ലഭിച്ചിട്ടുള്ളത്.

ഈ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയുടെ ഔദ്യോഗിക ക്രാഷ് ടെസ്റ്റായി ഭാരത് എന്‍ക്യാപ് പ്രഖ്യാപിക്കുന്നത്. പിന്നീട് ഒക്ടോബര്‍ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുകയായിരുന്നു. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്റേഡ് എ.ഐ.എസ് 197-നെ അടിസ്ഥാനമാക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്. ഇലക്ട്രിക്, സി.എന്‍.ജി. വാഹനങ്ങളുടെ ക്രാഷ്ടെസ്റ്റും ഇവിടെ സാധ്യമാണ്.

ഗ്ലോബല്‍, ആസിയാന്‍ തുടങ്ങിയ ക്രാഷ് ടെസ്റ്റുകള്‍ക്ക് സമാനമായി ഇടിപരീക്ഷയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങ്ങ് നല്‍കി ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.

 

പവര്‍ തെളിയിക്കാനൊരുങ്ങി മാരുതി സുസുക്കി; ഇടിപ്പരീക്ഷയ്‌ക്കൊരുങ്ങുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *