തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്.ശമ്പളം നല്‍കാനും, പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനും വായ്പ എടുക്കേണ്ട അവസ്ഥയിലാണ് ബോര്‍ഡ്. ഇതിനെ മറി കടക്കാന്‍ നിലവില്‍ തുടങ്ങാത്ത ഒരു പദ്ധതിയും ഇനി തുടങ്ങേണ്ടതില്ല എന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും കെഎസ്ഇബി സിഎംഡി നല്‍കി.മാര്‍ച്ച് 31ന് ഉള്ളില്‍ കമ്മീഷന്‍ ചെയ്യുന്നവക്ക് പണം അനുവദിക്കും.
ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്നതും മണ്‍സൂണ്‍ കുറഞ്ഞതും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായി സിഎംഡി ചൂണ്ടിക്കാട്ടി. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവ കെഎസ്ഇബിക്ക് വലിയ കുടിശികയും വരുത്തിയിട്ടുണ്ട്, ഇത് തിരിച്ചുകിട്ടിയിട്ടില്ലെന്നും സിഎംഡി ചൂണ്ടിക്കാട്ടുന്നു.
ചെലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കെഎസ്ഇബി