കോഴിക്കോട്: കോഴിക്കോട് ഗസല്‍ ആരാധകരുടെ നഗരമാണെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗായകന്‍ ഹരിഹരന്‍. മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ക്ക് ഏറെ ആരാധകരുള്ള സ്ഥലമാണ് കോഴിക്കോട്. ഗസല്‍ അറിയുന്ന ആസ്വദകര്‍ക്ക് മുന്‍പില്‍ സംഗീത കച്ചേരി ചെയ്യാന്‍ കഴിയുന്നത് സന്തോഷകരമാണ്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരിഹരന്‍.
ഹരിഹരന്‍സ് ബേ – മിസാല്‍ എന്ന് പേരിട്ട സംഗീത വിരുന്ന് കാലിക്കറ്റ് ട്രേഡ് സെന്റ്‌റില്‍ ഇന്ന് വ്യാഴാഴ്ച വൈകീട്ട് 6 ന് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ ഗായകരായ ഹരീഷ് ശിവരാമകൃഷ്ണന്‍, സിതാര, ശ്രീനാഥ് തുടങ്ങിയവരും പങ്കെടുക്കും.
ഹരിഹരന്റെ കുടുംബ സുഹൃത്തും മലയാളിയുമായ കെ.പി. രഞ്ജിത്തും അഭ്യൂദകാംാക്ഷികളുടെ കൂട്ടായ്മയായ ക്വാഡ്‌റോ വെഞ്ചേര്‍സിന്റെയും
സ്റ്റീലിഫൈ കിച്ചന്‍സ് ആന്റ് ബിയോണ്ട് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മെഗാ ഗസല്‍ വിരുന്ന് അദ്ദേഹത്തിനുള്ള സമര്‍പ്പണം കൂടിയാണ്. ഇത്തരമൊരു പരിപാടിക്ക് തുടക്കം
ബാബുക്കയുടെ ജന്മ നാട് ഉചിതമായതിനാലാണ് ഇവിടെ നടത്തുന്നതെന്ന് കെ പി രഞ്ജിത്ത് പറഞ്ഞു. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും.
തുടര്‍ പരിപാടി ഏപ്രിലിന് ശേഷം കൊച്ചി , ബാഗ്‌ളൂര്‍,ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകരായ
കെ പി രഞ്ജിത്ത്, ഹൈലറ്റ് മാള്‍ മാര്‍ക്കറ്റിങ് ഹെഡ് യു.എം, തന്‍വീര്‍ എന്നിവരും പങ്കെടുത്തു.
കോഴിക്കോട് ഗസല്‍ ആരാധകരുടെ നഗരം: ഗായകന്‍ ഹരിഹരന്‍