തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ (ഐഎസ്എസ്കെ) ആദ്യദിനത്തില്‍ നടന്ന അമ്പെയ്ത്ത്, കിക്ക് ബോക്സിങ് മത്സരങ്ങള്‍ കാണികള്‍ക്ക് ആവേശമായി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 130ഓളം താരങ്ങളാണ് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ അമ്പെയ്ത് മത്സരത്തില്‍ പങ്കെടുത്തത്. അണ്ടര്‍ 10, 14, 18, ഓപ്പണ്‍ കാറ്റഗറി വിഭാഗങ്ങളിലായാണ് റീകര്‍വ്, കോമ്പൗണ്ട്, ഇന്ത്യന്‍ ബോ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. തെലങ്കാന, തമിഴ്നാട്, കേരള എന്നിവിടങ്ങളിലെ 20 ഓളം ക്ലബ്ബുകളില്‍ നിന്നുള്ള താരങ്ങളാണ് മത്സരങ്ങളില്‍ മാറ്റുരച്ചത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒളിമ്പിക് ആര്‍ച്ചറി അക്കാദമിയുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
കിക്ക് ബോക്സിങ് അസോസിയേഷന് ഓഫ് കേരളയുടെ ആഭിമുഖ്യത്തിലാണ് കിക്ക് ബോക്സിങ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 65 താരങ്ങള്‍ പങ്കെടുത്തു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്ന് റൗണ്ടുകളിലായി 49 ബോകളിലായിട്ടാണ് മത്സരം നടന്നത്.