അമ്പിനും വില്ലിനും ഒതുങ്ങാതെ ഗവര്‍ണര്‍ നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ  നിലപാട് വ്യക്തമാക്കി

അമ്പിനും വില്ലിനും ഒതുങ്ങാതെ ഗവര്‍ണര്‍ നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം നയപ്രഖാ്യാപനത്തിലും പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പതിനഞ്ചാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് ഗവര്‍ണറുടെ നടപടി. നയ പ്രഖ്യാപനം മുഴുവന്‍ വായിക്കാതെ ഒരു മിനുട്ടില്‍ അവസാന ഖണ്ഡിക മാത്രം വായിച്ച് തന്റെ പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ മടങ്ങി.

പൂച്ചെണ്ട് നല്‍കി ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്ന് സ്വീകരിച്ചെങ്കിലും ഗവര്‍ണര്‍ മുഖത്ത് നോക്കി ചിരിക്കുകയോ കൈ കൊടുക്കുകയോ ചെയ്തില്ല.

തുടര്‍ന്ന് വേഗത്തില്‍ സ്പീക്കറുടെ ഡയസിലേക്കെത്തി. ദേശീയ ഗാനം ആലപിച്ചതിന് പിന്നാലെ പ്രതിപക്ഷ നിരയില്‍നിന്ന് എല്ലാം ഒത്തുതീര്‍പ്പാക്കിയോ എന്നതടക്കമുള്ള ചോദ്യങ്ങളുയര്‍ന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ എണീറ്റപ്പോഴായിരുന്നു ഇത്. തുടര്‍ന്ന് ഗൗരവ ഭാവത്തോടെ പ്രതിപക്ഷ ഭാഗത്തേക്ക് നോക്കിയ ഗവര്‍ണര്‍ ആമുഖമായി കുറച്ച് വാചകങ്ങള്‍ പറയുകയും താന്‍ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. അവസാന ഖണ്ഡിക വായിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ നിയമസഭ വിട്ടിറങ്ങുകയും ചെയ്തു.

അറുപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡികയില്‍ നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും ഇന്ത്യന്‍ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരഗണനയിലുമാണ് നിലനില്‍ക്കുന്നതെന്നും പറയുന്ന ഭാഗമാണ് ഗവര്‍ണര്‍ വായിച്ചത്.
നിയമസഭയുടെ ചരിത്രത്തില്‍ ഇത്തരമൊരു നടപടി ആദ്യമായാണ് നടക്കുന്നത്. നയപ്പരഖ്യാപനത്തിന്റെ ആമുഖം പോലും വായിക്കാന്‍ തയ്യാറാകാത്ത ഗവര്‍ണറുടെ നടപടിയെ സമൂഹം വിലയിരുത്തുമെന്ന് മന്ത്രിമാര്‍ പ്രതികരിച്ചു.

 

 

 

അമ്പിനും വില്ലിനും ഒതുങ്ങാതെ ഗവര്‍ണര്‍ നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ നിലപാട് വ്യക്തമാക്കി

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *