ഹൈറിച്ച് ഉടമകളുടെ കോടികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 212 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. പലചരക്ക് ഉത്പന്നങ്ങള്‍ നേരിട്ടു വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിലാരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചാണു മണിചെയിന്‍ ഇടപാടു നടത്തിയത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴിയും നൂറുകോടിയുടെ കള്ളപ്പണമിടപാട് നടന്നെന്ന് ഇഡി കണ്ടെത്തി. നേരത്തെ 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നുഎംഡി കെ.ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും പ്രതി ചേര്‍ത്തു. .
2019ല്‍ ആണു ചേര്‍പ്പ് ഞെരുവിശേരി ആസ്ഥാനമായി പ്രതാപനും ശ്രീനയും ചേര്‍ന്നു കമ്പനി ആരംഭിച്ചത്. ഡെപ്പോസിറ്റ് ഗ്രോസറി കണ്‍സൈന്‍മെന്റ് അഡ്വാന്‍സ് എന്ന പേരിലാണു കമ്പനി മണിചെയിന്‍ ഇടപാടിലേക്കു നിക്ഷേപകരെ ചേര്‍ത്തിരുന്നത്. 700 രൂപയുടെ കൂപ്പണുകള്‍ ഉപയോഗിച്ചു കമ്പനിയില്‍ നിന്നു പലചരക്കു സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു പ്രിവിലേജ് കസ്റ്റമറായി മാറാമാമെന്നും 100 രൂപ ഉടന്‍ മടക്കി നല്‍കുമെന്നും കമ്പനി വിശ്വസിപ്പിച്ചു. 10,000 രൂപയുടെ നിക്ഷേപകനെ ചേര്‍ത്താല്‍ 1000 രൂപ ഇന്‍സെന്റീവ് ആയും നല്‍കി. 10,000 രൂപ നിക്ഷേപിക്കുന്നവര്‍ക്കു മാസം 400 രൂപ പലിശയായിരുന്നു വാഗ്ദാനം.
ഹൈറിച്ച് ഉടമകളുടെ കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി