ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ രക്താര്‍ബുദം ഭേദമാക്കാനെന്ന പേരില്‍ അഞ്ചു വയസ്സുകാരനെ മാതാപിതാക്കള്‍ ഗംഗാ നദിയില്‍ പലതവണകളായി മുക്കിയതിനേത്തുടര്‍ന്ന് കുട്ടി മരിച്ചു. സംഭവത്തില്‍ മതാപിതാക്കളുടെ പേരില്‍ പോലീസ് കേസെടുത്തു.ഡല്‍ഹിയില്‍ നിന്നുള്ള ദമ്പതികളാണ് കുട്ടിയെ ഗംഗാ സ്‌നാനം ചെയ്തത്. ദീര്‍ഘ നേരം വെള്ളത്തില്‍ മുക്കിത്താഴ്ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ ദമ്പതികളോടും കൂടെയുണ്ടായിരുന്നവരോടും ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മയടക്കമുള്ളവര്‍ ഇത് വകവെച്ചില്ല. തുടര്‍ന്ന് ചിലര്‍ ബലംപ്രയോഗിച്ച് കുട്ടിയെ എടുത്തുകൊണ്ടുപോകുകയായിരുന്നു.
കടുത്ത ശൈത്യത്തില്‍ തണുത്തുറഞ്ഞ നദിയില്‍ കുട്ടിയെ ദീര്‍ഘനേരം മുക്കിയതാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രക്താര്‍ബുദം ഭേദമാകാന്‍ ഗംഗാ സ്‌നാനം
അഞ്ചുവയസ്സുകാരന്‍ മരിച്ചു