കൊച്ചി: കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രായത്തിന്റെ അംഗീകാരമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ മീഡിയ കൂട്ടായ്മയായ കോണ്‍ഫിഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയുടെ (കോം ഇന്ത്യ) പ്രസിഡന്റായി സാജ് കുര്യനെയും (സൗത്ത് ലൈവ് ) . ജനറല്‍ സെക്രട്ടറിയായി കെ.കെ ശ്രീജിത്ത് (ട്രൂവിഷന്‍ ന്യൂസ്) ട്രഷററായി ബിജുനു ( കേരള ഓണ്‍ലൈന്‍ ) വിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ ; വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത), ജോ. സെക്രട്ടറി കെ.ആര്‍.രതീഷ് (ഗ്രാമജ്യോതി).
കൊച്ചി ഐ.എം.എ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തിരെഞ്ഞെടുത്തത്. കൊച്ചി ഐഎംഎ ഹൗസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുജീബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.കെ ശ്രീജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
മുന്‍ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെകെഎന്‍ കുറുപ്പ് ആണ് കോം ഇന്‍ഡ്യയുടെ ഗ്രീവന്‍സ് കൗണ്‍സിലിന്റെ അധ്യക്ഷന്‍. അദ്ദേഹത്തിന് പുറമെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഹയര്‍ സെകന്‍ഡറി ഡയറക്ടറും കേരളാ യൂനിവേഴ്സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ് ഉള്‍പ്പെടെ ഏഴ് അംഗ ഗ്രീവന്‍സ് കൗസിലും കോം ഇന്ത്യയുടെ ഭാഗമായുണ്ട്.
പ്രമുഖ അഭിഭാഷകരും റിട്ട. ഐപിഎസ് ഉദ്യോഗസ്ഥര്യം ഉള്‍പ്പെടുന്ന പ്രത്യേക ലീഗല്‍ സെല്ലിന് രൂപം നല്‍കാനും കോം ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡി തീരുമാനിച്ചു.പുതുതായി കോം ഇന്ത്യയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ന്യൂസ് പോര്‍ട്ടലുകള്‍ക്ക് [email protected], [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കാവുന്നതാണ്. നാഷണല്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായ മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അംഗത്വം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികള്‍; സാജ് കുര്യന്‍ പ്രസിഡന്റ്, കെ കെ ശ്രീജിത് ജനറല്‍ സെക്രട്ടറി കെ ബിജുനു ട്രഷറര്‍