മമത ബാനര്‍ജി ഇന്ത്യ മുന്നണി വിട്ടു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് അവര്‍ അറിയിച്ചു. കോണ്‍ഗ്രസ് താന്‍ മുന്നോട്ട്വെച്ച ആശയങ്ങളും നിര്‍ദ്ദേശങ്ങളും തള്ളിയെന്നും ബംഗാളിലൂടെയുള്ള ന്യായ് യാത്ര അറിയിച്ചില്ലെന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു.