ലോക സമാധാനത്തിനായ് പട്ടം പറത്തല്‍ സംഘടിപ്പിച്ചു

ലോക സമാധാനത്തിനായ് പട്ടം പറത്തല്‍ സംഘടിപ്പിച്ചു

കോഴിക്കോട് : പ്രവാസി മലയാളി ഫോറത്തിന്റെ ലോക സമാധാനം 365 ദിവസങ്ങളിലും എന്ന സന്ദേശ പ്രചരണാര്‍ത്ഥം ലോകരാഷ്ട്രങ്ങളില്‍ സമാധാന സന്ദേശം എത്തിക്കുന്നതിനായ് , 2024 ജനുവരി 1 മുതല്‍ ആരംഭിച്ച സന്ദേശ പരിപാടിയുടെ ഭാഗമായ് വണ്‍ ഇന്ത്യ കൈറ്റ് ടീമുമായി സഹകരിച്ച് കൊണ്ട്‌  സമാധാനത്തിന്റെ നഗരമായ കോഴിക്കോടിന്റെ ബീച്ചില്‍ വെച്ച് ലോക സമാധാന സന്ദേശ പട്ടം പറത്തല്‍ നടത്തി.പട്ടം പറത്തല്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ) ഉദ്ഘാടനം ചെയ്തു. വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ് പ്രസിഡന്റ് ലീല മാരാട്ട് പ്രവാസി മലയാളി ഫോറം ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ സുനു അബ്രഹാം, റനി ജോര്‍ജ്ജ്, ഗുലാം ഹുസൈന്‍ കൊളക്കാടന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വണ്‍ ഇന്ത്യ കൈറ്റ് ടീം ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഷമീം പക്‌സാന്‍ സ്വാഗതവും സാജിദ് തോപ്പില്‍ നന്ദിയും പറഞ്ഞു.

 

ലോക സമാധാനത്തിനായ് പട്ടം പറത്തല്‍ സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *