മണിപ്പൂരിലെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള ബറ്റാലിയന്‍ ക്യാമ്പില്‍ അസം റൈഫിള്‍സ് സൈനികന്‍ തന്റെ ആറു സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെച്ചശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ആറ് ജവാന്‍മാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാന്ദ്പൂരിലെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച ശെഷം ജീവനൊടുക്കിത്.
പരിക്കേറ്റ എല്ലാവരെയും തുടര്‍ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റി, ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പരിക്കേറ്റവരാരും മണിപ്പൂരില്‍ നിന്നുള്ളവരല്ല എന്ന വസ്തുത കണക്കിലെടുത്ത് ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ നിലവിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെടുത്തരുതെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
മണിപ്പൂരില്‍ അസം റൈഫിള്‍സ് സൈനികന്‍ ആറു
സഹപ്രവര്‍ത്തകരെ വെടിവച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു