ഗാന്ധി റോഡ് സന്മാര്ഗദര്ശിനി ലൈബ്രറി കലാവേദിയുടെ ആഭിമുഖ്യത്തില്‍ ‘ജീവിത ശൈലി രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടത്തി.വാര്‍ഡ് കൗണ്‍സിലറും, ലൈബ്രറി കമ്മിറ്റി അംഗവുമായ അല്‍ഫോണ്‍സ മാത്യു ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥി ബാബുരാജ് മുറ്റോളി (ആശ്രയ കിഡ്നി പേഷ്യന്റ് സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ്). ഡോ. സ്മിത എ.വി (പ്രൊഫ.പിഎന്എല്എം ആയുര്‍വേദ മെഡിക്കല്‍ കോളേജ്) ക്ലാസെടുത്തു.കെ.ഹരിദാസന് അധ്യക്ഷം വഹിച്ചു. വിപിന്‍ ഇ എം സ്വാഗതവും എന്‍.ബാലന് നന്ദിയും പറഞ്ഞു.
ജീവിത ശൈലി രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം; ക്ലാസ് സംഘടിപ്പിച്ചു