കോഴിക്കോട് : നഗരം കേന്ദ്രീകരിച്ച് രൂപീകൃതമായ സാമുദായിക സൗഹൃദ കൂട്ടായ്മ മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഹാര്‍മണിയുടെ(മിഷ് )
ഉദ്ഘാടനം 28 ന് (ഞായര്‍)വൈകീട്ട് 4 ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദു റഹ്‌മാന്‍ സ്മാരക ജൂബിലി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം നിര്‍വ്വഹിക്കും. ‘ മിഷ് ‘ ചെയര്‍മാന്‍ പി വി ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. അബ്ദുസ്സമദ് സമദാനി എം പി മുഖ്യ പ്രഭാഷണം നടത്തും.കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഡോക്യൂമെന്ററിറി സ്വിച്ചോണ്‍ കര്‍മ്മം ‘ മിഷ് ‘ വൈസ് ചെയര്‍മാന്‍ എം പി അഹമ്മദും ലോഗോ പ്രകാശനം കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലും നിര്‍വ്വഹിക്കും.
ചീഫ് പാട്രണ്‍ സാമൂതിരി കെ സി ഉണ്ണി അനുജന്‍ രാജയുടെ സന്ദേശം അദ്ദേഹത്തിന്റെ പ്രതിനിധി പി കെ കൃഷണനുണ്ണി രാജ വായിക്കും, എം കെ രാഘവന്‍ എം പി ,എം എല്‍ എമാരായ അഹമ്മദ് ദേവര്‍ കോവില്‍ , തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഉഷാദേവി ടീച്ചര്‍, പി.കെ. നാസര്‍, ശാന്തിഗിരി ആശ്രമം പ്രതിനിധി സ്വാമി വന്ദനരൂപന്‍ ഞ്ജാന തപസ്വി, കോഴിക്കോട് ഖാസി സഫീര്‍ സഖാഫി , മുഹിയുദ്ദീന്‍ പള്ളി ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍, എം എസ് എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി ഉണ്ണീന്‍,എന്‍ എസ് എസ് സെക്രട്ടറി അഡ്വ. അനൂപ് നാരായണന്‍, എസ് എന്‍ ഡി പി സെക്രട്ടറി സുധീഷ് കേശവപുരി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എഫ് ഡി സി എ സെക്രട്ടറി ടി കെ ഹുസൈന്‍, മിഷ് വൈസ് ചെയര്‍മാന്‍ ഡോ. കെ.മൊയ്തു. മിഷ് ട്രഷറര്‍ സി ഇ ചാക്കുണ്ണി, ബോറ കമ്യൂണിറ്റി ഖാസി ഷൈഖ് മുസ്തഫ ബായി വജ്ഹി,റിട്ട:ഐ എ എസ് ടി ഭാസ്‌കരന്‍, അരയ സമാജം പ്രതിനിധി കെ കൃപേഷ്, ഗുജറാത്തി സമൂഹം പ്രതിനിധി ഹര്‍ഷദ് എം ഷാ തുടങ്ങിയവര്‍ പങ്കെടുക്കും. ‘ മിഷ് ‘ ജനറല്‍ സെക്രട്ടറി പി കെ അഹമ്മദ് സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് നന്ദിയും പറയും.
നൂറ്റാണ്ടുകളായി മലബാര്‍ മേഖലയില്‍ പ്രത്യേകിച്ച് കോഴിക്കോട് നിലനില്‍ക്കുന്ന മത സാമുദായിക സൗഹാര്‍ദ്ദവും സാഹോദര്യവും സഹവര്‍ത്തിത്വവും, ആദിത്യ മര്യാദയും പരസ്പര സഹകരണവും നിലനിര്‍ത്തിക്കൊണ്ട് ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കാനും സാമൂഹ്യബന്ധം തകര്‍ക്കുന്ന എല്ലാ സങ്കുചിത ശ്രമങ്ങള്‍ക്കുമെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുമുള്ള ഒരു പൊതുവേദിയാണ് ‘മിഷ്’.
വിശ്വാസത്തിന്റെ നഗരം എന്ന പ്രത്യേകതകളുള്ള സാമൂതിരിമാരുടെയും കുഞ്ഞാലിമരക്കാര്‍മാരുടെയും പാരമ്പര്യമുള്ള ഈ പ്രദേശത്ത് ഇനിയും കൂടുതല്‍ ഐക്യവും സാഹോദര്യവും വരും തലമുറകളിലേക്ക്
കൂടി പകര്‍ന്നു നല്‍കുവാനുതകുന്ന പ്രവര്‍ത്തനമാണു ഈ കൂട്ടായ്മ ലക്ഷ്യമാക്കുന്നത്. യുനസ്‌കോ അന്താരാഷ്ട്ര സാഹിത്യനഗരമായി നമ്മുടെ ഈ നഗരത്തെ അംഗീകരിച്ച പോലെ സ്‌നേഹത്തിന്റെ ഒരു മാതൃകാ നഗരമായി അംഗീകാരം കരസ്ഥമാക്കാനുള്ള പരിശ്രമവും ഈ കൂട്ടായ്മയിലൂടെ നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
ഹോട്ടല്‍ അളകാപുരിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍’ മിഷ് ‘ ചെയര്‍മാന്‍ പി വി ചന്ദ്രന്‍, വൈസ് ചെയര്‍മാന്‍മാരായ എം പി അഹമ്മദ്, ഡോ.കെ. മൊയ്തു, കോ-ഓര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ്, ആര്‍. ജയന്ത് കുമാര്‍, എന്നിവര്‍ പങ്കെടുത്തു.
സൗഹൃദ കൂട്ടായ്മ – ‘ മിഷ് ‘ ന്റെ
ഉദ്ഘാടനം 28 ന്